02:44pm 02 October 2026
NEWS
സീറോമലബാർ സഭയ്ക്ക് വക്താക്കളുടെ പുതിയ പാനൽ
02/10/2026  12:21 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
സീറോമലബാർ സഭയ്ക്ക് വക്താക്കളുടെ പുതിയ പാനൽ

 

കാക്കനാട്: സീറോമലബാർ സഭയുടെ പബ്ലിക് റിലേഷൻസ് ഓഫീസുമായി ബന്ധപ്പെടുത്തി,  മാധ്യമങ്ങളും പൊതുസമൂഹവുമായി ആശയവിനിമയം നടത്തുന്നതിന് സഭയുടെ  മാധ്യമവക്താക്കളുടെ പുതിയ പാനൽ  രൂപീകരിച്ചു. ഡോ. ചാക്കോ കാളാംപറമ്പിൽ, ശ്രീ രാജീവ് കൊച്ചുപറമ്പിൽ, ശ്രീ ജോഷി വടക്കൻ, അഡ്വ. ജോജി ചിറയിൽ, അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ, ഡോ. ട്രീസ ലിസ് സെബാസ്റ്റ്യൻ, അഡ്വ. സിസ്റ്റർ ജോസിയ എസ്.ഡി. എന്നിവരാണ് പുതിയ വക്താക്കൾ. നിലവിലെ സഭാ വക്താക്കളുടെ കാലാവധി പൂർത്തിയായതിനെ തുടർന്നു സീറോമലബാർസഭയുടെ  മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവാണ്  നിയമനം നടത്തിയത്.
 
സീറോമലബാർ സഭയുടെ പബ്ലിക് റിലേഷൻസ് ഓഫീസിന്റെ കീഴിലായിരിക്കും പുതിയ വക്താക്കൾ പ്രവർത്തിക്കുക. സഭയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ പൊതുസമൂഹത്തിലേക്കും മാധ്യമങ്ങളിലേക്കും കൃത്യമായും സമയബന്ധിതമായും എത്തിക്കുക, വിവിധ വിഷയങ്ങളിലെ സഭയുടെ നിലപാടുകളും പ്രതികരണങ്ങളും ആവശ്യമായ സന്ദർഭങ്ങളിൽ വിശദീകരിക്കുക, മാധ്യമങ്ങളുമായുള്ള സഭയുടെ ആശയവിനിമയം കൂടുതൽ ഫലപ്രദമാക്കുക എന്നിവയാണ് വക്താക്കളുടെ പ്രധാന ചുമതലകൾ.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img